Wednesday, November 5, 2008

ഇന്ത്യയിലും ഒരു ഒബാമയുണ്ടാകുമോ

ബരാക്‌ ഹുസ്സൈന്‍ ഒബാമയുടെ വിജയം പ്രതിസന്ധികളില്‍ സമൂഹത്തിന്റെ മനസ്സ്‌ വര്‍ണത്തിന്റെയും പാരമ്പര്യത്തിന്റെയും അതിര്‍വരമ്പുകളെ ലംഘിച്ച്‌ വലുതാകും എന്നതിനെയാണോ കാണിക്കുന്നത്‌ ?

കറുപ്പന്‍, മുസ്ലിം പാശ്ചാത്തലം, കെനിയന്‍ രക്തം, ഇന്തൊനേഷ്യന്‍ ബാല്യം എന്നിങ്ങനെ ഒരുകൂട്ടം സാമാന്യേന ഏതുരാജ്യത്തും ന്യൂനതകളായ്‌ കരുതുന്ന ലേബലുകളെ സമര്‍ത്ഥമായ്‌ അതിജീവിച്ചുകൊണ്ട്‌, ഒബാമ ഒരു വ്യക്തിയുടെ കഴിവിനു നേടാവുന്നതിനു സീമകളില്ലെന്ന് നമ്മെ കാണിച്ചു തരുന്നു.

അമേരിക്കയുടെ വിജയമാണിത്‌.
ജനാധിപത്യത്തിന്റെയും.

ഒരു ഇന്ത്യന്‍ ഒബാമക്കായ്‌ നമുക്ക്‌ ആശിക്കാമോ.

2 comments:

Padmakumar said...

ഇന്ത്യയിലും ഒരു ഒബാമയുണ്ടാകുമോ

paarppidam said...

ഒരിക്കലും ഇന്ത്യക്ക് ഒരു ഒബാമയുടെ ആവശ്യം ഇല്ല.ഏതെങ്കിലും ജാതിയോ മതമോ തിരിച്ചുള്ള ഒരു നേതാവീൻ അല്ല ഇന്ത്യക്ക് വേണ്ടത് നേരാം വണ്ണം ഭരിക്കാൻ അറിയുന്ന ഒരു നട്ടെല്ലുള്ള ഭരണ കർത്താവിനെ ആണ്.പൂച്ചകറുത്തതായാലും പാണ്ടുള്ളതയാലും എലിയെ പിടിച്ചാൽ മതി.

ഇപ്പോൾ പടർന്നുപിടിച്ചിരിക്കുന്നa ഒബാമ പ്പനി ഒരു മിഥ്യയാണെന്ന് കാലം തെളിയിക്കും.