Saturday, November 24, 2007

എനിക്കു ശേഷം പ്രളയം

താനില്ലാതേയും ലോകം ഒരു കുഴപ്പവുമില്ലാതെ മുന്നൊട്ടു പോകും എന്ന ഭയമാണ്‌ യുവത്വം കഴിഞ്ഞ ഒരോ മനുഷ്യനെയും ഭരിക്കുന്നത്‌. (എം. എന്‍. വിജയന്‍)

ഒരു പക്ഷെ നമ്മുടെ മുന്‍-നിര നേതാക്കള്‍ ഈയൊരു ഭയത്തിന്റെ പിടിയിലാണ്‌. നേതാക്കള്‍ മാത്രമല്ല പ്രത്യയശാസ്ത്രങ്ങളും.

തനിക്കു ശേഷം പ്രളയം പോയിട്ട്‌ ഒരു കുഞ്ഞു ചാറ്റല്‍ മഴ പോലുമുണ്ടാവുകയില്ലെന്ന ഉറപ്പ്‌ അവര്‍ക്ക്‌ താങ്ങാവുന്നതിലധികമാണ്‌.

Friday, November 23, 2007

സുധാകരനു തുല്യന്‍ സുധാകരന്‍ മാത്രം

ജനാധിപത്യ കേരളത്തിനു കിട്ടിയ നിധിയാണ്‌ മന്ത്രി സുധാകരന്‍. ദേവസ്വം മന്ത്രിയാകാന്‍ ജന്മമെടുത്ത അദ്ദേഹം സ്വാമി അയ്യപ്പനെപ്പൊലെ പലവിധ പ്രതിബന്ധങ്ങളെ പുല്ലു പൊലെ തരണം ചെയ്ത്‌ മലമുകളിലെത്തി പ്രജാരക്ഷാര്‍ത്ഥം വാണരുളുന്ന കാലത്ത്‌ ജീവിക്കാന്‍ സാധിച്ചതില്‍ ഓരൊ കേരളീയനും പുളകം കൊള്ളേണ്ടതാണ്‌. വാണീ ദേവിയുടെ വരപ്രസാദം വേണ്ടുവോളം കിട്ടിയ അദ്ദേഹത്തിനെ 'ഒതുക്കാന്‍' ദേവാസുരന്മാര്‍ ഒന്നിച്ചു ശ്രമിച്ചിട്ടും ദിനം-പ്രതി പരാജയപ്പെടുന്നു. നമ്മുടൊയൊക്കെ പ്രാര്‍ത്ഥനയുടെ ശക്തി അദ്ദേഹത്തിന്‌ എപ്പോഴും ഉണ്ടായിരിക്കട്ടെ.

Thursday, November 22, 2007

ആരോഗ്യത്തിനും ജീവനും നാമെന്തു വില കൊടുക്കാന്‍ തയ്യാരാണ്‌?

കേരളത്തിലെ ഒരു ജൂനിയര്‍ ഡോക്ടര്‍ക്ക്‌ ഒരു ഹൈ സ്കൂള്‍ അധ്യാപികക്ക്‌ കിട്ടുന്ന ശമ്പളം കിട്ടുന്നില്ലെന്ന്‌ സര്‍ക്കാര്‍ സമ്മതിക്കുന്നു. ആയുര്‍വേദം, സിദ്ധന്‍ വൈദ്യന്മാര്‍ക്കും ഇതേ ശമ്പളം. സെക്രട്ടറിയെറ്റിലെ ഒരു UD clerk -ന്റെ ശമ്പളവും ഇതു തന്നെയാണത്രെ.

ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തെ പറ്റി, കേരളം ഇതുവരെ കാര്യമായിട്ടെടുത്തിട്ടില്ല. ഈ വിദ്വാന്മാര്‍ ജോലി ചെയ്തുകൊണ്ടാണത്രെ സമരം ചെയ്യുന്നത്‌. ആസ്പത്രിയില്‍ വരുന്ന നൂറു മുതല്‍ മുന്നൂറു വരെ വരുന്ന രോഗികളെ നോക്കി, വാര്‍ഡുകളില്‍ കിടക്കുന്ന രോഗികളെ നോക്കിയൊക്കെയാണത്രേ സംഭവം നടത്തുന്നത്‌. ഇതെന്തു തരം സമരമാണെന്നു മനസ്സിലായില്ല. ഇങ്ങിനെ ഇവര്‍ പത്തു വര്‍ഷം സമരം ചെയ്താലും ആരും തിരിഞ്ഞു നോക്കാന്‍ പോണില്ല.

ഒരു പക്ഷെ, സമൂഹത്തിന്റെ ഏറ്റവും താഴെക്കിടയിലുള്ള ഗതികിട്ടാപ്രേതങ്ങളാണത്രെ സര്‍ക്കര്‍ ആശുപത്രികളില്‍ ചെല്ലുന്നത്‌. നമ്മുടെ മിഡില്‍ക്ലാസ്സിനെ ഈ സമരം ഒട്ടും ബാധിക്കാന്‍ സാധ്യതയില്ല. ഓരു രാഷ്ട്രീയക്കാര്യനും അടിപിടിക്കേസില്ലാതെ ഇവിടെ പോകാറില്ല.

കേരളത്തില്‍ ഒരു സമരം ജയിക്കണമെങ്കില്‍ അതു മിഡില്‍/ഹൈ ക്ലാസ്സുകാരെ ബാധിക്കണം.

ഇനിയുള്ള നല്ല ഡോക്ടര്‍മാര്‍ പിരിഞ്ഞു പോയാലെന്ത്‌?. പുതിയ വിദ്വാന്മര്‍ ജോയിന്‍ ചെയ്തില്ലെങ്കിലെന്ത്‌. ആര്‍ക്ക്‌ നഷ്ടം ?

Saturday, November 17, 2007

മേധ പട്‌കര്‍ക്ക്‌ എന്ത്‌ സാമൂഹ്യബോധം?

മേധ പട്‌കര്‍ക്ക്‌ എന്ത്‌ സാമൂഹ്യബോധമാണുള്ളതെന്ന്‌ പിണറായി ചോദിക്കുന്നു. ശരിയാണ്‌. ഇത്രയും നാള്‍ അവര്‍ അതുമിതും കല്‍പനകള്‍ പറഞ്ഞ്‌ കമ്മ്യൂണിസ്റ്റുകളേയും ജനങ്ങളെയും പറ്റിച്ചു. ഇപ്പോളെങ്കിലും പിണറായി ആ സത്യം ജനസമക്ഷം വെളിപ്പെടുത്തി, നമ്മുടെ കണ്ണു തുറപ്പിച്കു. നന്ദി, സഖാവേ , നന്ദി.

ഈ സത്യം അറിയാതെ, ഇവര്‍ക്കൊക്കെ വേണ്ടി സംസാരിക്കുകയും, പ്രവര്‍ത്തിക്കുകയും, ഒപ്പു ശേഖരിക്കുകയുമൊക്കെ ചെയ്തു കൊണ്ടിരുന്ന മനുഷ്യര്‍ ഇനിയെങ്കിലും അതൊക്കെ നിര്‍ത്തുമെന്നു പ്രത്യാശിച്ചു കൊണ്ട്‌...

Thursday, November 15, 2007

അയ്യോ ചതി: വെറും 100 കോടിക്ക്‌ 250 ഏക്കര്‍ 100 വര്‍ഷത്തെക്ക്‌

ഇന്നു സ്മാര്‍ട്ട്‌ സിറ്റി കേരളത്തെ പുളകമണിയിച്ചുകൊണ്ട്‌ പിറന്നിരിക്കുന്നു. കിഴക്കേ ആകാശത്ത്‌ നീണ്ട വാലോടു കൂടിയ ഒരു നക്ഷത്രം അസാധാരണവെളിച്ചവുമായി കാണപ്പെട്ടു. പടിഞ്ഞാറു നിന്നെത്തിയ രാജാക്കന്മാര്‍....

അയ്യോ ചതി: വെറും 100 കോടിക്ക്‌ 250 ഏക്കര്‍ 100 വര്‍ഷത്തെക്ക്‌!!
അത്രയും സ്ഥലത്തിന്‌ ഉദ്ദേശം എത്ര വില വരും ? ലീസുകളുടെ മാര്‍ക്കെറ്റ്‌ രീതിയനുസരിച്ച്‌ എത്രയാവണമായിരുന്നു ഈ 100 കോടി ? കൂട്ടുകാരേ ഒന്നു സഹായിക്കാമൊ?

നന്ദിഗ്രാം നമുക്കു നല്‍കിയ പാഠം

നന്ദിഗ്രാമില്‍ നിന്നുള്ള കാഴ്ചകള്‍ ബംഗാളിലെ ഗ്രാമീണരുടെ ദയനീയ ജീവിതം പുറം-ലോകത്തിനു കാണിച്ചു തന്നു. സത്യത്തില്‍ നാം അമ്പരന്നു പോവുന്ന ദാരിദ്ര്യം. ഘട്ടക്കിന്റെയും സെന്നിന്റെയും സിനിമകളില്‍ ഇതു കണ്ടിട്ടുണ്ടെങ്ങിലും മൂന്നു പതിറ്റാണ്ടിലെ കമ്മൂണിസ്റ്റ്‌ ഭരണം, ഇത്രയും ദാരിദ്ര്യത്തെ അങ്ങിനെ തന്നെ നില നിര്‍ത്തിയൊ.

ഒരു പക്ഷെ, നന്ദിഗ്രാം നമുക്കു നല്‍കിയ പാഠം, ജനാധിപത്യവല്‍കരിച്ചാലും കമ്മൂണിസം പരാജയപ്പെടുമെന്നാണൊ?

Tuesday, November 13, 2007

പുന്നപ്രയാണോ നന്ദിഗ്രാം

സി.പി.എം എത്ര പെട്ടെന്നാണ്‌ വാരിക്കുന്തങ്ങളേന്തിയ സമരം മറന്നു പോയത്‌. സി.പി.എം ഇപ്പൊള്‍ (ജനാധിപത്യത്തിലൂടെ) പട്ടാളത്തെ നയിക്കുന്നു. അപ്പുറത്തു ജനങ്ങളും.(അവര്‍ കുറെ ജാതിക്കാരുണ്ടെന്നു പറയുന്നു, ഈഴവനും, പുലയനും, തട്ടാനും, ആശാരിയുമെല്ലാം. അവര്‍ പട്ടാളത്തിന്റെയും ഭരിക്കുന്നവരുടെയും ശത്രുക്കളുമാണത്രെ!!).

എന്തായാലും പുന്നപ്രയാണോ നന്ദിഗ്രാം, നന്ദിഗ്രാമാണോ പുന്നപ്ര എന്നൊരു വിഭ്രമം.

ഒന്നുറപ്പാണ്‌. പട്ടാളവും ഭരിക്കുന്നവരുടെ സേനയും എല്ലാ വാരിക്കുന്തക്കാരേയും തട്ടി ഭരണവാഴ്ച പുനസ്ഥാപിക്കും.

സിപിയും ഇന്ദിരയും മോധിയും ബുദ്ധദേവും ജയിക്കട്ടെ.

(അദ്ദേഹത്തിന്‌ ബുദ്ധദേവന്‍ എന്ന പേര്‌ നന്നായിരിക്കുന്നു)

Wednesday, November 7, 2007

1975 ജൂണ്‍ 26 ന്റെ ഓര്‍മയ്ക്ക്‌

മുഷറഫിന്റെ കറുത്ത തമാശ ഇന്ത്യയുടെ ആ പഴയ സുവര്‍ണകാലത്തിന്റെ ഓര്‍മകളിലേക്ക്‌ നമ്മെ എറിയുന്നു. പുരോഗതിയും അച്ചടക്കവും കത്രികകളും രക്തവും ചെളിയും മരണവുമൊക്കെ കുഴഞ്ഞുകിടന്ന ആ ദിനങ്ങള്‍. ഓര്‍ക്കുന്നുവോ?

എന്റെ കാഴ്ചകളെ പറ്റി

ഒണ്‍ സ്വാളോ, സിമി, എതിരന്‍, ബീയാര്‍പി, കൊച്ചുത്രെസ്യ, പെരിങ്ങൊടന്‍, അങ്ങിനെ എല്ലാവര്‍ക്കും നന്ദി. ഞാനും ഒരു ബ്ലോഗോല തുടങ്ങുന്നു.