Tuesday, November 13, 2007

പുന്നപ്രയാണോ നന്ദിഗ്രാം

സി.പി.എം എത്ര പെട്ടെന്നാണ്‌ വാരിക്കുന്തങ്ങളേന്തിയ സമരം മറന്നു പോയത്‌. സി.പി.എം ഇപ്പൊള്‍ (ജനാധിപത്യത്തിലൂടെ) പട്ടാളത്തെ നയിക്കുന്നു. അപ്പുറത്തു ജനങ്ങളും.(അവര്‍ കുറെ ജാതിക്കാരുണ്ടെന്നു പറയുന്നു, ഈഴവനും, പുലയനും, തട്ടാനും, ആശാരിയുമെല്ലാം. അവര്‍ പട്ടാളത്തിന്റെയും ഭരിക്കുന്നവരുടെയും ശത്രുക്കളുമാണത്രെ!!).

എന്തായാലും പുന്നപ്രയാണോ നന്ദിഗ്രാം, നന്ദിഗ്രാമാണോ പുന്നപ്ര എന്നൊരു വിഭ്രമം.

ഒന്നുറപ്പാണ്‌. പട്ടാളവും ഭരിക്കുന്നവരുടെ സേനയും എല്ലാ വാരിക്കുന്തക്കാരേയും തട്ടി ഭരണവാഴ്ച പുനസ്ഥാപിക്കും.

സിപിയും ഇന്ദിരയും മോധിയും ബുദ്ധദേവും ജയിക്കട്ടെ.

(അദ്ദേഹത്തിന്‌ ബുദ്ധദേവന്‍ എന്ന പേര്‌ നന്നായിരിക്കുന്നു)

2 comments:

എബി ജോൻ വൻനിലം said...

സീ പി എം ഇപ്പോള്‍ ഭാജപയോളം വലത്തെത്തിയോ? നരേന്ദ്ര മോദിയ്ക്കും ബുദ്ധദേവഭട്ടാചാര്യയ്ക്കും കൈകോര്‍ക്കാം.

മുക്കുവന്‍ said...

അതേ, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കരയാത്ത ഗൌരീ എന്ന കവിത കേള്‍ക്കൂ....