Wednesday, November 7, 2007

1975 ജൂണ്‍ 26 ന്റെ ഓര്‍മയ്ക്ക്‌

മുഷറഫിന്റെ കറുത്ത തമാശ ഇന്ത്യയുടെ ആ പഴയ സുവര്‍ണകാലത്തിന്റെ ഓര്‍മകളിലേക്ക്‌ നമ്മെ എറിയുന്നു. പുരോഗതിയും അച്ചടക്കവും കത്രികകളും രക്തവും ചെളിയും മരണവുമൊക്കെ കുഴഞ്ഞുകിടന്ന ആ ദിനങ്ങള്‍. ഓര്‍ക്കുന്നുവോ?

1 comment:

Divakaran said...

അടിയന്തരാവസ്ഥയെ പറ്റിയുള്ള എന്റെ ഓര്‍മകള്‍ തുടങ്ങുന്നത്‌, സ്കൂളില്‍ കൂട്ടുകാരന്റെ അച്ചനെ പോലീസ്‌ കൊണ്ടുപോയി എന്ന വാര്‍ത്തയൊടെയാണ്‌.

അവന്റെ കരച്ചിലും സ്കൂളിലെ സാറന്മാരുടെ വേവലാതിയും എന്താണീ അടിയന്തരം എന്നെന്നെകൊണ്ടു ചോദിപ്പിച്ചു. സുധീഷും(കൂട്ടുകാരന്‍) നമ്പൂതിരിസാറുമാണ്‌ എനിക്കതു പറഞ്ഞു തന്നത്‌. പിന്നെയെപ്പൊഴോ സുധിയുടെ കൂടെ ജങ്ക്ഷനടുത്ത മതിലിന്മേല്‍ പോസ്റ്റര്‍ പതിക്കാനും പോയി. ചറ്റല്‍ മഴയുള്ള ഇരുണ്ട ഒരു രാത്രിയായിരുന്നു അന്ന്‌.