Saturday, November 17, 2007

മേധ പട്‌കര്‍ക്ക്‌ എന്ത്‌ സാമൂഹ്യബോധം?

മേധ പട്‌കര്‍ക്ക്‌ എന്ത്‌ സാമൂഹ്യബോധമാണുള്ളതെന്ന്‌ പിണറായി ചോദിക്കുന്നു. ശരിയാണ്‌. ഇത്രയും നാള്‍ അവര്‍ അതുമിതും കല്‍പനകള്‍ പറഞ്ഞ്‌ കമ്മ്യൂണിസ്റ്റുകളേയും ജനങ്ങളെയും പറ്റിച്ചു. ഇപ്പോളെങ്കിലും പിണറായി ആ സത്യം ജനസമക്ഷം വെളിപ്പെടുത്തി, നമ്മുടെ കണ്ണു തുറപ്പിച്കു. നന്ദി, സഖാവേ , നന്ദി.

ഈ സത്യം അറിയാതെ, ഇവര്‍ക്കൊക്കെ വേണ്ടി സംസാരിക്കുകയും, പ്രവര്‍ത്തിക്കുകയും, ഒപ്പു ശേഖരിക്കുകയുമൊക്കെ ചെയ്തു കൊണ്ടിരുന്ന മനുഷ്യര്‍ ഇനിയെങ്കിലും അതൊക്കെ നിര്‍ത്തുമെന്നു പ്രത്യാശിച്ചു കൊണ്ട്‌...

4 comments:

കടവന്‍ said...

വേറൊരു വായ്മൊഴിവഴക്കക്കാരന്‍ പറഞ്ഞത് സാറാജോസഫിന്ന് വിവരമില്ലെന്ന്!!! ഞമ്മക്ക് വേണ്ടി സമ്സാരിച്ചാല്‍ വിവരം വരുമ്, സാമൂഹ്യബോധം വരും, പൊക്കാവുന്നിടത്തൊളം പൊക്കും ഇല്ലെങ്കില്‍ വെവരമറിയും അല്ലെ സഖാക്കളെ.

chithrakaran ചിത്രകാരന്‍ said...

സാമൂഹ്യ ബോധത്തിന്റേയും,രാഷ്ട്രീയ ബോധത്തിന്റേയും കുത്തക പിണറായിക്കും,ഫാരിസിനുമായതൊന്നും മേഥാപട്ക്കര്‍ക്ക് അറിയില്ലല്ലോ!

absolute_void(); said...

പ്രസക്തമായ വിഷയത്തിലായിരുന്ന പോസ്റ്റ്. എന്നാല്‍ സംഗതി കമന്‍റിനപ്പുറത്തേക്ക് പോയില്ല. ഒരു മുഴുനീള പോസ്റ്റ് ആയിക്കൂടെ?

Padmakumar said...

പ്രിയ സെബിന്‍,

ശരിയാണ്‌. കൂടുതല്‍ വിശകലനം ചെയ്യേണ്ട വിഷയമാണ്‌. പക്ഷെ ഈ ബോധമില്ലാത്ത ഓട്ടത്തിനിടയില്‍ സമയമെവിടെ?

കടവന്‍, ചിത്രകാരന്‍:


തീര്‍ച്ചയായും, എല്ലാ പ്രൊഗ്രെസ്സിവ്‌ കാര്യങ്ങളും തങ്ങളുടെ കുത്തകയാണെന്ന ഒരു മൂഢവിശ്വാസം ഈ പാവങ്ങള്‍ക്കുണ്ട്‌. എല്ലാ ചീത്തകാര്യങ്ങളും മറ്റുള്ളവരുടേതും.
ഇവര്‍ക്ക്‌ ആരാണ്‌ കുറച്ചു 'വിവര'മുണ്ടാക്കിക്കൊടുക്കുക.