Thursday, November 15, 2007

അയ്യോ ചതി: വെറും 100 കോടിക്ക്‌ 250 ഏക്കര്‍ 100 വര്‍ഷത്തെക്ക്‌

ഇന്നു സ്മാര്‍ട്ട്‌ സിറ്റി കേരളത്തെ പുളകമണിയിച്ചുകൊണ്ട്‌ പിറന്നിരിക്കുന്നു. കിഴക്കേ ആകാശത്ത്‌ നീണ്ട വാലോടു കൂടിയ ഒരു നക്ഷത്രം അസാധാരണവെളിച്ചവുമായി കാണപ്പെട്ടു. പടിഞ്ഞാറു നിന്നെത്തിയ രാജാക്കന്മാര്‍....

അയ്യോ ചതി: വെറും 100 കോടിക്ക്‌ 250 ഏക്കര്‍ 100 വര്‍ഷത്തെക്ക്‌!!
അത്രയും സ്ഥലത്തിന്‌ ഉദ്ദേശം എത്ര വില വരും ? ലീസുകളുടെ മാര്‍ക്കെറ്റ്‌ രീതിയനുസരിച്ച്‌ എത്രയാവണമായിരുന്നു ഈ 100 കോടി ? കൂട്ടുകാരേ ഒന്നു സഹായിക്കാമൊ?

9 comments:

Abhay said...

മച്ചാ ഇങ്ങനെ ഒരു പ്രൊജക്റ്റ് നു സ്ടലം ഫ്രീ ആയി കിട്ടും പാണ്ടി നാട്ടിലും തെലുങാന്‍ മാരുടെ അവിടെ യും ... അച്ചു മാമാ നൂറു കോടി മേടിച്ചില്ലേ.... ലാല്‍ സലാആആമ്!!!!

ദിലീപ് വിശ്വനാഥ് said...

അഭയുടെ കമന്റിനു കീഴെ എന്റെ ഒരു കൈ ഒപ്പ്.

ക്രിസ്‌വിന്‍ said...

അഭയുടെ കമന്റിനു താഴെ
എന്റേയും ഒപ്പ്‌

ഉറുമ്പ്‌ /ANT said...

എന്റേയും

മുക്കുവന്‍ said...

സ്മാര്‍ട്ട് സിറ്റി നന്നായി.. ഒരു പത്തു വര്‍ഷം മുന്‍പേ ഇത് നടത്താമായിരുന്നു.. അന്നൊക്കെ കൊടി പിടിച്ച് ഓടിച്ചു...

ആ‍ ഇന്നെങ്കിലും വന്നല്ലോ...

absolute_void(); said...

ആരു കൊടിപിടിച്ചോടിച്ചൂന്നാ മുക്കുവന്‍ പറയുന്നേ? മനസ്സിലാകുന്നില്ല.

ഇന്ത്യയില്‍ ആദ്യ ടെക്നോപാര്‍ക്ക് സ്ഥാപിച്ചത് എവിടെയാണെന്നറിയാമോ?

കേരളത്തില്‍

എപ്പോഴാണെന്നറിയാമോ?

ആദ്യ നായനാര്‍ ഗവണ്‍മെന്‍റിന്‍റെ കാലത്ത്

ആരായിരുന്നു അതിന്‍റെ പിന്നിലെന്നറിയാമോ?

വ്യവസായ മന്ത്രിയായിരുന്ന ഗൗരിയമ്മ, ഉപദേശകനായിരുന്ന വിജയരാഘവന്‍, ഇവരെ കൊണ്ട് ഈ കാര്യം യഥാര്‍ത്ഥത്തില്‍ ചെയ്യിച്ച ഇപ്പോഴത്തെ ദേവസ്വം മന്ത്രി ജി. സുധാകരന്‍.

പിന്നെങ്ങനെ കേരളം പിന്നോട്ടായി എന്നാണെങ്കില്‍ പിന്നീട് വ്യവസായം ഭരിച്ച കുഞ്ഞാലിക്കുട്ടി ഒന്നും ചെയ്തില്ല. അതിനു ശേഷം വന്ന നായനാര്‍ സര്‍ക്കാരും ഒന്നും ചെയ്തില്ല. അത്ര തന്നെ. ആ സമയം കൊണ്ട് ബാംഗ്ലൂരും സൈബറാബാദുമൊക്കെ വളര്‍ന്നു.

ഇനി തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കിന്‍റെ ആശയം എവിടെനിന്നു കിട്ടി എന്നാണെങ്കില്‍ അമേരിക്കയിലെ സാക്ഷാല്‍ സിലിക്കണ്‍ വാലിയില്‍ നിന്ന് എന്നാണുത്തരം. കേരള സര്‍വ്വകലാശാല ക്യാന്പസിന്‍റെ സ്ഥലത്താണ് ടെക്നോപാര്‍ക്ക് സ്ഥാപിച്ചത്. സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികള്‍ക്ക് ടെക്നോപാര്‍ക്കില്‍ ഇന്‍റേണ്‍ഷിപ്പിന് അവസരം നല്‍കണമെന്നും സര്‍വ്വകലാശാലയുടെ പ്രവര്‍ത്തന ചെലവ് ടെക്നോപാര്‍ക്ക് പ്രോജക്ടുകളിലൂടെ കണ്ടെത്തണമെന്നും സുധാകരന്‍ അന്ന് പറഞ്ഞിരുന്നു. അവിടുത്തെ സിണ്ടിക്കേറ്റ് മെന്പറായിരുന്നു, സുധാകരനപ്പോള്‍. പ്രോജക്ട് പൂര്‍ണ്ണമായും സുധാകരന്‍റെ ബ്രെയിന്‍ ചൈല്‍ഡായിരുന്നു. അല്ലാതെ ഒരു ഐ. എ. എസ് സിംഗത്തിന്‍റേതുമായിരുന്നില്ല. പ്രായോഗിക കാര്യങ്ങള്‍ അമേരിക്കയോടാണെങ്കിലും കണ്ടുപഠിക്കണം എന്ന നിലപാടായിരുന്നു, അന്നും സുധാകരന്.

മുക്കുവന്‍ said...

"പിന്നെങ്ങനെ കേരളം പിന്നോട്ടായി എന്നാണെങ്കില്‍ പിന്നീട് വ്യവസായം ഭരിച്ച കുഞ്ഞാലിക്കുട്ടി ഒന്നും ചെയ്തില്ല. അതിനു ശേഷം വന്ന നായനാര്‍ സര്‍ക്കാരും ഒന്നും ചെയ്തില്ല. അത്ര തന്നെ. ആ സമയം കൊണ്ട് ബാംഗ്ലൂരും സൈബറാബാദുമൊക്കെ വളര്‍ന്നു."

too shame on you Mr Sebin. dont close your eyes and tell that every where is dark.

for you information, me & mr Rajiv P( LDF MLA) were together fought against privatised poly while we were studying together. the reason very simple. privatised colleages harmful for the poor students. the same time, Mr VS achuthandadan's son were studying in TKM eng, in management quota.


then second arguement why there is no improvement while UDF in power. very simple. DYFI/SFI/CITU will not allow anyone to start any damn things.

DIDN;T YOU OPPOSE:

- Computerization
- Privatised colleages
- toll roads
- mechanised loading/unloading


when LDF in power its all ok. while others rule, its not OK.


now claims that Smart City we got 100 crores.

if you stop that deal and go after 5 years, I will get you 200 crores. will that be a good deal?

absolute_void(); said...

ദേ പിന്നേം അതുതന്നെ. ചക്കെന്ന് പറയുന്പോ കൊക്കെന്ന് കേട്ടാ ഞാനെന്നാ ചെയ്യാനാ?

ഞാന്‍ പറഞ്ഞത് ഇത്രമാത്രം - ഇന്ത്യയില്‍ ആദ്യ ടെക്നോപാര്‍ക്ക് സ്ഥാപിതമായത് ഇടതുഗവണ്‍മെന്‍റിന്‍റെ കാലത്ത് കേരളത്തില്‍ തിരുവനന്തപുരത്താണ്. അന്ന് കേരള സര്‍വ്വകലാശാലയുടെ സ്ഥലത്ത് അത് തുടങ്ങാന്‍ നിമിത്തമായത് സിണ്ടിക്കേറ്റ് അംഗമായിരുന്ന ഇന്നത്തെ മന്ത്രി സുധാകരനും അന്നത്തെ വ്യവസായ മന്ത്രി ഗൗരിയമ്മയും ഉപദേശകന്‍ വിജയരാഘവനുമാണ്. അതിനെതിരേ ആരും കൊടിപിടിച്ചില്ല. പിന്നീടും ആരും കൊടിപിടിച്ചതുകൊണ്ടല്ല, അതിന്‍റെ വളര്‍ച്ച മുരടിച്ചത്. തുടര്‍ന്നുവന്ന യു.ഡി.എഫും എല്‍.ഡി.എഫും ടെക്നോപാര്‍ക്കിനെ വളര്‍ത്താന്‍ വേണ്ട ദീര്‍ഘവീക്ഷണം കാട്ടിയില്ല. ഇവിടെ ഇരുപക്ഷവും കുറ്റക്കാര്‍ തന്നെയാണ്.

ഇതും പോളി സമരവും തമ്മിലെന്തു ബന്ധം? പിന്നെ പി. രാജീവ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതായാണ് എന്‍റെ അറിവ്. അങ്ങനല്ലാന്നുണ്ടോ?

അരുണ്കുമാറിന്‍റെ വക്കാലത്ത് എടുക്കേണ്ട കാര്യം എനിക്കില്ല. അന്നാലും പറയാം. അങ്ങേരു പഠിച്ചത് അണ്‍ എയ്ഡഡ് - ഓട്ടോണമസ് - സെല്‍ഫ് ഗവേണിംഗ് കോളജിലല്ല എന്നാണ് മുക്കുവന്‍റെ കമന്‍റില്‍ നിന്ന് ഞാന്‍ മനസ്സിലാക്കുന്നത്. മാനേജ്മെന്‍റ് ക്വോട്ടയില്‍ ഇന്നാട്ടിലാരും എഞ്ചിനീയറിംഗ് പഠിക്കുന്നില്ലേ? വി. എസിന്‍റെ മകനായതുകൊണ്ട് മാനേജ്മെന്‍റ് ക്വോട്ട നിഷിദ്ധമാകണമെന്നുണ്ടോ?

പിന്നെ didn't you oppose such and such things എന്നൊക്കെ ചോദിക്കുന്പോ ചോദ്യം എന്നോടല്ല എന്ന് ഞാന്‍ മനസ്സിലാക്കുന്നു. അതിന് മറുപടി പറയാന്‍ മുട്ടിനില്‍ക്കുന്നവരുണ്ടെങ്കില്‍ പറയട്ടെ. എനിക്ക് അതിന്‍റെ ആവശ്യമില്ല.

കൊച്ചുമുതലാളി said...

വിത്ത് റെസ്പെക്റ്റ് ടു മുക്കുവന്‍സ് ഫസ്റ്റ് കമന്‍‌റ്,

സെബിന്‍ ചേട്ടാ, അദ്ദേഹം പറഞ്ഞത് ശരി തന്നെ..

കമ്പ്യൂട്ടര്‍ ഞങ്ങള്‍ക്ക് വേണ്ടേ വേണ്ട.. എന്ന് പറഞ്ഞിരുന്ന കാലത്ത് എങ്ങനാ ടെക്നോപാര്‍ക്ക് സ്ഥാപിച്ചത്?

എന്റെ അറിവ് ശരിയാണെങ്കില്‍ ടെക്നോ പാര്‍ക് തുടക്കത്തില്‍ ഒരു ഐ ടി കോണ്‍സണ്ട്രേറ്റട് ഫേം അല്ല, മറിച്ച് ഇലട്രോണിക്സ് ബേസ്ഡ് ആയിരുന്നു...

അവിടെ കൊടി കുത്താന്‍ ഇപ്പോള്‍ ചില ഇടത് സംഘടനകള്‍ ശ്രമിക്കുന്നുണ്ട്.

പക്ഷേ, ഒരു സര്‍ക്കാര്‍ ജീവനക്കാരനെക്കാളും ശംബളം കിട്ടുമ്മ്പോള്‍ എങ്ങനാ ഒരാള്‍ കൊടി കുത്താന്‍ പോണത്?


പിന്നെ സ്മാര്‍ട്ട് സിറ്റിയുടെ കാര്യം, എല്‍.ഡി.എഫ് ഗവര്‍‌ണ്‍മെന്റിന്റെ നയം ഒരിക്കലും ലാഭകരമല്ല.

എല്‍.ഡി.എഫ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ പറയുന്നതാണ് അത് ലാഭമാണന്ന്.

കാര്യം പിന്നീട് വിശദീകരിക്കാം.