Thursday, November 22, 2007

ആരോഗ്യത്തിനും ജീവനും നാമെന്തു വില കൊടുക്കാന്‍ തയ്യാരാണ്‌?

കേരളത്തിലെ ഒരു ജൂനിയര്‍ ഡോക്ടര്‍ക്ക്‌ ഒരു ഹൈ സ്കൂള്‍ അധ്യാപികക്ക്‌ കിട്ടുന്ന ശമ്പളം കിട്ടുന്നില്ലെന്ന്‌ സര്‍ക്കാര്‍ സമ്മതിക്കുന്നു. ആയുര്‍വേദം, സിദ്ധന്‍ വൈദ്യന്മാര്‍ക്കും ഇതേ ശമ്പളം. സെക്രട്ടറിയെറ്റിലെ ഒരു UD clerk -ന്റെ ശമ്പളവും ഇതു തന്നെയാണത്രെ.

ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തെ പറ്റി, കേരളം ഇതുവരെ കാര്യമായിട്ടെടുത്തിട്ടില്ല. ഈ വിദ്വാന്മാര്‍ ജോലി ചെയ്തുകൊണ്ടാണത്രെ സമരം ചെയ്യുന്നത്‌. ആസ്പത്രിയില്‍ വരുന്ന നൂറു മുതല്‍ മുന്നൂറു വരെ വരുന്ന രോഗികളെ നോക്കി, വാര്‍ഡുകളില്‍ കിടക്കുന്ന രോഗികളെ നോക്കിയൊക്കെയാണത്രേ സംഭവം നടത്തുന്നത്‌. ഇതെന്തു തരം സമരമാണെന്നു മനസ്സിലായില്ല. ഇങ്ങിനെ ഇവര്‍ പത്തു വര്‍ഷം സമരം ചെയ്താലും ആരും തിരിഞ്ഞു നോക്കാന്‍ പോണില്ല.

ഒരു പക്ഷെ, സമൂഹത്തിന്റെ ഏറ്റവും താഴെക്കിടയിലുള്ള ഗതികിട്ടാപ്രേതങ്ങളാണത്രെ സര്‍ക്കര്‍ ആശുപത്രികളില്‍ ചെല്ലുന്നത്‌. നമ്മുടെ മിഡില്‍ക്ലാസ്സിനെ ഈ സമരം ഒട്ടും ബാധിക്കാന്‍ സാധ്യതയില്ല. ഓരു രാഷ്ട്രീയക്കാര്യനും അടിപിടിക്കേസില്ലാതെ ഇവിടെ പോകാറില്ല.

കേരളത്തില്‍ ഒരു സമരം ജയിക്കണമെങ്കില്‍ അതു മിഡില്‍/ഹൈ ക്ലാസ്സുകാരെ ബാധിക്കണം.

ഇനിയുള്ള നല്ല ഡോക്ടര്‍മാര്‍ പിരിഞ്ഞു പോയാലെന്ത്‌?. പുതിയ വിദ്വാന്മര്‍ ജോയിന്‍ ചെയ്തില്ലെങ്കിലെന്ത്‌. ആര്‍ക്ക്‌ നഷ്ടം ?

1 comment:

ബാബുരാജ് said...

താങ്കളുടെ നിരീക്ഷണങ്ങള്‍ നന്നായിരിക്കുന്നു. മറ്റുള്ളവര്‍ ചെയ്യുന്നപോലുള്ള ഒരു സമരത്തിനുള്ള പരിമിതികള്‍ ഡോക്ടര്‍മാര്‍ മനസ്സിലാക്കുന്നുണ്ട്‌. പക്ഷെ ആ സന്മനസ്സ്‌ സര്‍ക്കാര്‍ കാണിക്കുന്നില്ലല്ലോ?